top of page

ഞങ്ങളുടെ

കഥ

1622952185651.jpg

പുസ്തകം സ്വന്തമായി വാങ്ങി വായിക്കുവാൻ പണമില്ലാതിരുന്ന കാലത്ത് പുതിയ പുസ്തകങ്ങൾ വായിക്കുവാൻ വേണ്ടി ഞാൻ കണ്ടെത്തിയ മാർഗമാണ് പുസ്തക വിൽപനക്കാരനാവുക എന്നത്. വീടുകളിലും ഓഫീസുകളിലും ഉത്സവപ്പറമ്പുകളിലും കടത്തിണ്ണകളിലും ബസുകളിലും പുസ്തകം വിറ്റ് നടന്നിരുന്ന ഒരു ചെറുപ്പക്കാരനെ (എന്നെ)വയനാട്, കോഴിക്കോട് ജില്ലകളിലെ പലർക്കും ചിലപ്പോൾ ഓർമയുണ്ടാവും.അന്നു മുതലേ എനിക്ക് കിട്ടുന്ന കമ്മീഷനിൽ നിന്നും പരമാവധി കുറച്ചാണ് ഞാൻ പുസ്തകങ്ങൾ വിറ്റിട്ടുള്ളത്.എന്നിട്ടും സർവ ശക്തൻ എന്നെ ഒരു ബുക്ക് ഷോപ്പിനുടമയാക്കി.പൂർണയിലെ മാരാർ സാർ , ഡി സി രവി സാർ ,  മുനീർ ഒലിവ് , ലിപി അക്ബർക്ക , പ്രതാപൻ സർ ഹരിതം തുടങ്ങിയ പ്രസാധന രംഗത്തെ എല്ലാവരും പല രീതിയിൽ ഈ രംഗത്ത് എന്നെ വളർത്തിക്കൊണ്ടു വരാൻ സഹായിച്ചു.പല പ്രതിസന്ധി ഘട്ടങ്ങൾ വന്നപ്പോഴും ഒന്നര വർഷത്തോളം ഷോപ്പ് അടച്ചിടേണ്ടി വന്നപ്പോഴും എനിക്ക് താങ്ങായത് പ്രിയ വായനക്കാരാണ്. അമിത ലാഭം എടുക്കാതെ ചെയ്യുന്ന കച്ചവടമായതു കൊണ്ട് തന്നെ ഒരു ഷോപ്പിനപ്പുറത്തേക്ക് പുസ്തക സദ്യ വളർന്നില്ല.വളരുകയുമില്ല.കാരണം ഇപ്പോഴും ഞങ്ങൾ ചിന്തിക്കുന്നത് എങ്ങനെ ഏറ്റവും വില കുറച്ച് പുസ്തകം വായനക്കാരന് നൽകാമെന്നാണ്.കാരണം വായനക്കാരിൽ ഞാൻ കാണുന്നത് പണമില്ലാത്ത ആ പഴയ എന്നെയാണ്. വില കുറച്ച് നൽകി പരമാവധി ബിസിനസ് കൂട്ടിയാണ് ഞങ്ങൾ പിടിച്ചു നിൽക്കുന്നത്. ഇന്ത്യയിൽ ലഭ്യമായിട്ടുള്ള എല്ലാ ഇംഗ്ലീഷ് മലയാളം പുസ്തകങ്ങളുടെയും വിതരണക്കാരാണ് പുസ്തകസദ്യ. ഇരുപത് വർഷത്തിലധികമായി പുസ്തക വിതരണ രംഗത്ത് പ്രവർത്തിക്കുന്ന പുസ്തകസദ്യ ഡി സി ബുക്സ്, കറന്റ് ബുക്സ്, പൂർണ , ഒലിവ് , ഗ്രീൻ ബുക്സ്, ലിപി , കൈരളി തുടങ്ങിയ പ്രമുഖരും അല്ലാത്തവരുമായ നൂറിൽ കൂടുതൽ മലയാളം പ്രസാധകരുടെ  പുസ്തകങ്ങൾ മികച്ച വിലക്കിഴിവിൽ വിതരണം ചെയ്യുന്നതിൽ പുസ്തക സദ്യ മറ്റു വിതരണക്കാരോട് മത്സരിക്കുന്നു.മലയാള പുസ്തകങ്ങൾ പുസ്തകസദ്യ  നൽകുന്നതിലും കുറഞ്ഞ വിലയിൽ മറ്റുള്ളവർക്ക് തരാൻ സാധിക്കാറില്ല.സംതൃപ്തരായ ആയിരക്കണക്കിന് വായനക്കാർ ഞങ്ങളെ സഹായിക്കുന്നതുപോലെ ഈ പ്രസ്ഥാനം പ്രചരിപ്പിക്കുവാനും നിലനിർത്തുവാനും നിങ്ങളുടെ സഹകരണം എല്ലാക്കാലത്തും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

  • Whatsapp
  • Facebook
  • Instagram
  • YouTube

പുസ്തകസദ്യ

ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

പോലീസ് സ്റ്റേഷൻ റോഡ്,

സുൽത്താൻ ബത്തേരി.പി.ഒ

വയനാട്, കേരളം -673 592

ആദ്യം അറിയുക

ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

സമർപ്പിച്ചതിന് നന്ദി!

© 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

bottom of page